ETV Bharat / bharat

ട്രെയിൻ യാത്രാ നിരക്ക്; രാഹുലിന് മറുപടിയുമായി ബിജെപി - ബിജെപി വക്താവ് സാംബിത് പാത്ര

ട്രെയിൻ ടിക്കറ്റ് നിരക്കിൽ 85 ശതമാനം സബ്സിഡി റെയിൽവേ നൽകും. ബാക്കി 15 ശതമാനം സംസ്ഥാന സർക്കാരാണ് അടക്കേണ്ടതെന്ന് ബിജെപി

Sambit Patra  Subramanian Swamy  Rahul Gandhi  Sonia Gandhi  Congress  BJP  Railways  Ticket Fares  Subsidy  Migrant Workers  Lockdown  Trains  COVID 19  Novel Coronavirus  ട്രെയിൻ യാത്രാ നിരക്ക്  രാഹുലിന് മറുപടിയുമായി ബിജെപി  ട്രെയിൻ ടിക്കറ്റ് നിരക്ക്  85 ശതമാനം സബ്സിഡി റെയിൽവേ നൽകും  15 ശതമാനം സംസ്ഥാന സർക്കാർ അടക്കണം  ബിജെപി വക്താവ് സാംബിത് പാത്ര  രാഹുൽ ഗാന്ധി
ട്രെയിൻ യാത്രാ നിരക്ക്; രാഹുലിന് മറുപടിയുമായി ബിജെപി
author img

By

Published : May 4, 2020, 1:21 PM IST

ന്യൂഡൽഹി: രാഹുല്‍ഗാന്ധിക്ക് മറുപടിയുമായി ബിജെപി.തൊഴിലാളികളുടെ മടക്കയാത്രക്കുള്ള ടിക്കറ്റ് നിരക്കിൽ 85 ശതമാനം സബ്സിഡി റെയിൽവേ നൽകുമെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. ബാക്കി 15 ശതമാനം സംസ്ഥാന സർക്കാരാണ് അടക്കേണ്ടത് . മധ്യപ്രദേശ് സർക്കാർ ഇങ്ങനെ ചെയ്യുന്നുണ്ടെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഇങ്ങനെ ചെയ്യാൻ രാഹുൽ ഗാന്ധി ആവശ്യപ്പെടണമെന്നും പത്ര പരിഹസിച്ചു.

  • Rahul Gandhi ji,
    I have attached guidelines of MHA which clearly states that “No tickets to be sold at any station”
    Railways has subsidised 85% & State govt to pay 15%
    The State govt can pay for the tickets(Madhya Pradesh’s BJP govt is paying)
    Ask Cong state govts to follow suit https://t.co/Hc9pQzy8kQ pic.twitter.com/2RIAMyQyjs

    — Sambit Patra (@sambitswaraj) May 4, 2020 " class="align-text-top noRightClick twitterSection" data=" ">

'രാഹുൽ ജി, ടിക്കറ്റുകൾ സ്റ്റേഷനിൽ വിൽപ്പനക്ക് വെക്കരുതെന്ന് കൃത്യമായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്. റെയിൽവേ 85% സബ്‌സിഡിയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ 15% നൽകണം. സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമെങ്കിൽ പണമടക്കാം. മധ്യപ്രദേശ് സർക്കാർ നൽകുന്നുണ്ട്. കോൺഗ്രസ് സർക്കാരുകളോട് ഈ മാതൃക പിന്തുടരാൻ രാഹുൽ ആവശ്യപ്പെടുക'. പത്ര ട്വീറ്റ് ചെയ്തു.

കൊവിഡ് പ്രതിരോധത്തിനായി പിഎം ഫണ്ടിലേക്ക് 151 കോടി രൂപ റെയിൽവേ സംഭാവന ചെയ്തു എന്ന വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. ഒരു ഭാഗത്ത് 151 കോടി പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കുന്ന റെയില്‍വേ, അതേസമയം മറുവശത്ത് സ്വന്തം നാട്ടിലേക്ക് തിരികെ പോകുന്ന തൊഴിലാളികളില്‍ നിന്നും പണം ഈടാക്കുന്നു. ഇത് അവസാനിപ്പിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.