ETV Bharat / bharat

തെലങ്കാനയിൽ മന്ത്രിസഭാരൂപീകരണം വൈകുന്നു - telangana

ഫെബ്രുവരി ഒമ്പത്,പത്ത് തീയതികളിൽ ശുഭ മുഹൂർത്തമുണ്ടെന്നും ജ്യോതിഷത്തിൽ വിശ്വാസമുളള കെസിആർ സത്യപ്രതിജ്ഞക്കായി ഈ ദിവസങ്ങളിലൊന്ന് തെരഞ്ഞെടുത്തേക്കാമെന്നുമാണ് സൂചന.

ഫയൽചിത്രം
author img

By

Published : Feb 8, 2019, 11:24 AM IST

തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവു വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റിട്ട് 56 ദിവസങ്ങൾ പിന്നിട്ടു. എന്നാൽ സംസ്ഥാനത്ത് ഇതുവരെ മന്ത്രിസഭ രൂപീകരിച്ചിട്ടില്ല. മഹമൂദ് അലി എന്ന കെസിആറിന്‍റെ സുഹൃത്തിനെ സത്യപ്രതിജ്ഞ ചെയ്യിച്ചതൊഴിച്ചാൽ മറ്റ് മന്ത്രി സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. അതിനാൽ തന്നെ മുൻ മന്ത്രിമാരും മുതിർന്ന എംഎൽഎമാരുമെല്ലാം ആശങ്കയോടെയാണ് കാത്തിരിക്കുന്നത്. നിയമസഭാ ബജറ്റ് സമ്മേളനം അടുത്തതിനാൽ ഇനി ഏതു ദിവസവും സത്യപ്രതിജ്ഞയും മന്ത്രിസഭാ രൂപീകരണവും ഉണ്ടാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഫെബ്രുവരി ഒൻപത് ,പത്ത് തീയതികളിൽ ശുഭ മുഹൂർത്തമുണ്ടെന്നും ജ്യോതിഷത്തിൽ വിശ്വാസമുളള കെ സി ആർ സത്യപ്രതിജ്ഞക്കായി ഈ ദിവസങ്ങളിലൊന്ന് തെരഞ്ഞെടുത്തേക്കാമെന്നും അവർ അഭിപ്രായപ്പെടുന്നുണ്ട്. പഴയ മുതിർന്ന മന്ത്രിമാരായ ഇ രാജേന്ദ്രൻ , ഇന്ദ്രകരൺ റെഡ്ഡി ,എസ് ജഗദീഷ് റെഡ്ഡി തുടങ്ങിയവർ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച ഏറെ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മകനും പാർട്ടി വർക്കിങ് പ്രസിഡന്‍റുമായ കെ ടി രാമറാവു ,സഹോദരീ പുത്രനും പാർട്ടി നേതാവുമായ ടി ഹരീഷ് റാവു എന്നിവർക്കും മന്ത്രി സ്ഥാനങ്ങൾ നൽകുന്നതിനെക്കുറിച്ച് കെസിആർ സൂചിപ്പിച്ചിട്ടില്ല. അതേസമയം മന്ത്രിസഭ നിലവിൽ വന്നിട്ടില്ലെങ്കിലും സംസ്ഥാന ഭരണം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്നുണ്ട്.

Intro:Body:

തെലങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേറ്റിട്ട് 56 ദിവസം കഴിഞ്ഞു.

പക്ഷേ, സംസ്ഥാനത്ത് ഇതുവരെ മന്ത്രിസഭയായിട്ടില്ല, മഹമൂദ് അലി എന്ന തന്റെ സുഹൃത്തിനെ ഒപ്പം സത്യപ്രതിജ്ഞ ചെയ്യിച്ചതൊഴിച്ചാൽ മന്ത്രിസ്ഥാനങ്ങളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. മുൻ മന്ത്രിമാരും മുതിർന്ന എം.എൽ.എ, എം.എൽ.സി.മാരും ആശങ്കയോടെ കാത്തിരിക്കുന്നു. നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്തതിനാൽ ഇനി ഏതുദിവസവും മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്ന്‌ അവർ പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 9, 10 തീയതികളിൽ ശുഭമുഹൂർത്തങ്ങളുണ്ടെന്നും ജ്യോതിഷ പ്രവചനങ്ങളിൽ വിശ്വാസമുള്ള കെ.സി.ആർ. ഈ ദിവസങ്ങളിലൊന്നിൽ സത്യപ്രതിജ്ഞ നിശ്ചയിച്ചേക്കാമെന്നും അവർ പറയുന്നു.

പഴയ മുതിർന്ന മന്ത്രിമാരായ ഇ. രാജേന്ദർ, ഇന്ദ്രകരൺ റെഡ്ഡി, എസ്. ജഗദീഷ് റെഡ്ഡി തുടങ്ങിയവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത് അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കി. ഇവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നറിയിക്കാനാണോ അതോ മറ്റ് ചുമതലകൾ നൽകി തത്‌കാലം ഒഴിച്ചു നിർത്താനാണോ ചർച്ച നടത്തിയതെന്ന് അറിയില്ല. മകനും പാർട്ടി വർക്കിങ് പ്രസിഡന്റുമായ കെ.ടി. രാമറാവു, സഹോദരീപുത്രനും പാർട്ടിയിലെ കരുത്തനുമായ ടി. ഹരീഷ് റാവു തുടങ്ങിയവർക്കുപോലും മന്ത്രിസ്ഥാനം ലഭിക്കുമോയെന്നതിനെപ്പറ്റി കെ.സി.ആർ. സൂചനകളൊന്നും നൽകിയിട്ടില്ല.

മന്ത്രിസഭ നിലവിൽ വന്നിട്ടില്ലെങ്കിലും സംസ്ഥാനഭരണം കാര്യമായ പ്രശ്നങ്ങളില്ലാതെ നീങ്ങുന്നുണ്ട്. ഇതിനിടെ സഹോദരീപുത്രനും മുതിർന്ന നേതാവുമായ ടി. ഹരീഷ് റാവുവിനെയും മുൻ ധനമന്ത്രി ഇ. രാജേന്ദറിനെയും മകൾ കവിതയെയും മറ്റു ചില മുൻ മന്ത്രിമാരെയും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനും ആലോചനയുണ്ടെന്ന് അറിയുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.