ETV Bharat / bharat

വരും തലമുറകളുടെ യാതനകൾക്ക് നാം ഉത്തരവാദികൾ ആകരുത് - കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥ വ്യതിയാനത്തിന്‍റെ കടുത്ത ആഘാതമാണ് അടുത്ത തലമുറയിലെ ഓരോ കുട്ടികളെയും കാത്തിരിക്കുന്നത്.

കുട്ടികൾ
author img

By

Published : Nov 21, 2019, 4:03 PM IST

ഇതൊരു ഓർമപ്പെടുത്തലാണ്.. മുതിർന്നവരുടെ വീഴ്‌ചകൾക്ക് പകരമായി വരും തലമുറയുടെ ജീവിതം തന്നെയാകും ഒരു പക്ഷേ വിലകൊടുക്കേണ്ടി വരിക. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അസഹ്യമായ താപനിലയാണ് അവരെ കാത്തിരിക്കുന്നത്.

ലോകവ്യാപകമായിട്ടുള്ള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരിതം അടുത്ത തലമുറയിലെ കുട്ടികളെയാണ് ബാധിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയിലെ കുട്ടികളെയെന്നാണ് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജൈവ ഇന്ധന വിനിയോഗം, ആഗോളതാപനം എന്നിവ നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ ഭക്ഷ്യക്ഷാമം, പകർച്ചവ്യാധികൾ, വെള്ളപൊക്കം, ഉഷ്‌ണതരംഗം തുടങ്ങിയവയെല്ലാം രൂക്ഷമാകും. 'ലാൻസെറ്റ് കൗണ്ട്ഡൗൺ ഓൺ ഹെൽത്ത് ആന്‍റ് ക്ലൈമറ്റ് ചേഞ്ച്' എന്ന 41 നിർണായക സൂചകങ്ങളെ മുൻനിർത്തിയുള്ള വാർഷിക വിശകലന റിപ്പോർട്ടിന്‍റെ കണ്ടെത്തലുകളാണ് ഇവ. ലോകാരോഗ്യ സംഘടന, ലോക ബാങ്ക്, എന്നിവയോടൊപ്പം മറ്റ് മുപ്പത്തഞ്ചോളം സംഘടനകളിൽ നിന്നുള്ള 120 വിദഗ്‌ധരാണ് വിശകലന പഠനത്തിൽ പങ്കെടുത്തത്. പ്രമുഖ ശാസ്‌ത്ര പ്രസിദ്ധീകരണമായ 'ദി ലാൻസെറ്റ്' ൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാരീസ് ഉടമ്പടിയിൽ വ്യവസ്ഥ ചെയ്‌തത് പ്രകാരം ആഗോളതാപനില 2 ഡിഗ്രി സെൽഷ്യസ് കുറക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ വീഴ്‌ചയുടെ പ്രത്യാഘാതം വരും തലമുറകൾ അനുഭവിക്കേണ്ടി വരുമെന്നതിൽ തർക്കമില്ല. നിലവിലെ അവസ്ഥയിലും ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നത് തുടരുകയാണെങ്കിൽ ഇന്നത്തെ കുട്ടികളുടെ പ്രായം 71 കടക്കുമ്പോഴേക്കും ആഗോള താപനിലയിൽ 4 ഡിഗ്രി സെൽഷ്യസിന്‍റെ വർധനവുണ്ടാകും. താപനിലയിലെ വർധനവും വർഷപാതത്തിലെ വ്യതിയാനവും മൂലം ഡെങ്കിപനി, മലമ്പനി എന്നീ രോഗങ്ങൾ വ്യാപകവും അനിയന്ത്രിതവുമാകും. ലോകജനസംഖ്യയുടെ പകുതയേയും ഇത് ബാധിച്ചേക്കാം. കൂടാതെ ശ്വാസകോശ സംബന്ധവും ഹൃദയ-രക്തധമനീസംബന്ധവും നാഡീവ്യൂഹസംബന്ധവുമായ രോഗങ്ങളും വർധിക്കും.

ഇപ്പോഴത്തെ നവജാത ശിശുക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിത്തതിൽ പ്രളയം, വരൾച്ച, അഗ്‌നിബാധ എന്നിവയെല്ലാം നേരിടാനുള്ള സാധ്യത വളരെ ഏറെയാണ്. 2001 മുതൽ കാട്ടുതീ മൂലമുള്ള വിപത്തുകൾ നേരിടുന്നവരുടെ നിരക്കിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. സർവേ റിപ്പോർട്ടുകൾ പ്രകാരം 152 രാജ്യങ്ങളാണ് കാട്ടുതീ ഭീഷണി നേരിടുന്നത്. മനുഷ്യജീവനും ജീവിതോപാധികൾക്കും വലിയ ഭീഷണിയായ കാട്ടുതീ ശ്വസനസംബന്ധമായ രോഗങ്ങൾക്കും വഴിയൊരുക്കുന്നു. ഇന്ത്യയിൽ കാട്ടുതീ മൂലം ജീവൻ നഷ്‌ടപ്പെട്ടത് 2.1 കോടി ജനങ്ങൾക്കാണെന്ന് കണക്കുകൾ പറയുന്നു. വർധിക്കുന്ന ജനസാന്ദ്രതയോടൊപ്പം ദാരിദ്യം, പോഷകാഹാരക്കുറവ്, ആരോഗ്യപരിരക്ഷയിലെ അസമത്വം എന്നിവ കൂടിയാകുമ്പോൾ ഇന്ത്യ പോലെയുള്ള രാജ്യങ്ങളാണ് കാലാവസ്ഥ വ്യതിയാനത്തിന്‍റെ ആദ്യ ഇരകളാകുക.

ഇന്ത്യയിൽ അതിസാരം മൂലമുള്ള മരണസംഖ്യ വർധിച്ചുവരികയാണെന്നാണ് ലാൻസെറ്റ് പഠനത്തിന്‍റെ ഭാഗമായിരുന്ന വിദഗ്‌ധ പൂർണിമ പ്രഭാകരൻ വ്യക്തമാക്കുന്നത്. 2015 ൽ ആയിരക്കണക്കിന് പേരുടെ ജവൻ അപഹരിച്ച ഉഷ്‌ണ തരംഗങ്ങൾ ഭാവിയിൽ പതിവ് സംഭവങ്ങളാകുനെന്നും അവർ പറയുന്നു. ആഗോളതാപനം നമ്മുടെ കുട്ടികളുടെ ജീവൻ അപഹരിക്കാൻ പോകുകയാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഇതിന് വേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ ഭാവി തലമുറകളുടെ യാതനകൾക്ക് നാം ഉത്തരവാദികളായിത്തീരും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.