ബാലിയ: രാജ്യത്തിന്‍റെ ഭരണഘടനയെയും ജനാധിപത്യത്തെയും യോഗി ആദിത്യനാഥ് സർക്കാരും കേന്ദ്രവും കൊലപ്പെടുത്തിയെന്ന് ഉത്തർപ്രദേശ് ബിഎസ്പി മേധാവി ഭീം രാജ്ഭർ ആരോപിച്ചു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി നേതാവ് മായാവതി മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫെഫാനയിലെ പാർട്ടി ഓഫീസിൽ ബിഎസ്‌പി പ്രവർത്തകരെ അഭിസംബോധന ചെയ്ത രാജ്ഭർ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്നും ഇതിനുത്തരവാദികള്‍ ബിജെപി സർക്കാറാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. കൊലപാതകം, കൊള്ള, ബലാത്സംഗ സംഭവങ്ങൾ എന്നിവ ദിനംപ്രതിയാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തെ നിയമവാഴ്ച അവസാനിച്ചുവെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
യോഗിസര്‍ക്കാറിനെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിഎസ്പി മേധാവി - ഭീം രാജ്ഭർ
കൊലപാതകം, കൊള്ള, ബലാത്സംഗ സംഭവങ്ങൾ എന്നിവ ദിനംപ്രതിയാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തെ നിയമവാഴ്ച അവസാനിച്ചുവെന്നതിന് തെളിവാണെന്നും ഭീം രാജ്ഭർ പറഞ്ഞു.