ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി നേരിടാൻ ഇന്ത്യക്ക് 150 കോടി ഡോളർ വായ്‌പ അനുവദിച്ച് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക്. ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണക്കാനും, ഇന്ത്യയിലെ ദരിദ്രർക്കും ദുർബലർക്കും ഫലപ്രദമായ പിന്തുണ നൽകുന്നതിനും വേണ്ടിയാണ് വായ്‌പ അനുവദിച്ചത്. കൊവിഡിനെ ചെറുക്കുന്നതിൽ ഇന്ത്യൻ സർക്കാരിനെ പിന്തുണയ്ക്കാൻ തങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്നും സർക്കാരുമായും മറ്റ് വികസന പങ്കാളികളുമായുള്ള ഏകോപനത്തിൽ എഡിബി നൽകുന്ന വലിയൊരു സംരംഭത്തിന്‍റെ ഭാഗമാണിതെന്നും എഡിബി അധ്യക്ഷൻ മസാത്സുഗു അസകവ പറഞ്ഞു.
ഇന്ത്യക്ക് 150 കോടി ഡോളർ വായ്‌പ അനുവദിച്ച് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് - മസാത്സുഗു അസകവ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണക്കാനും ഇന്ത്യയിലെ ദരിദ്രർക്കും ദുർബലർക്കും ഫലപ്രദമായ പിന്തുണ നൽകുന്നതിനും വേണ്ടിയാണ് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക്(എഡിബി) വായ്‌പ അനുവദിച്ചത്