ETV Bharat / bharat

നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടനും,നിര്‍മ്മാതാവും സംവിധായകനുമായ രാജീവ് കപൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 58 വയസായിരുന്നു.

actor-director-rajiv-kapoor-dies-at-58-neetu-kapoor-confirms-the-news  Rajeev Kapoor  Dies  actor  death  rajeev kapoor dies at 58  നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു  രാജീവ് കപൂര്‍ വാര്‍ത്ത  അന്തരിച്ചു വാര്‍ത്ത  ബോളിവുഡ് താരം വാര്‍ത്ത
നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു
author img

By

Published : Feb 9, 2021, 3:03 PM IST

മുംബൈ: പ്രശസ്ത ബോളിവുഡ് താരം രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രശസ്ത നടന്‍ രാജ് കപൂറിന്‍റെയും കൃഷ്ണ കപൂറിന്‍റെയും മകനാണ് രാജീവ് കപൂര്‍. അന്തരിച്ച നടന്‍ ഋഷി കപൂര്‍, രണ്‍ധീര്‍ കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ബോളിവുഡ് താരങ്ങളായ കരീഷ്മ കപൂര്‍, കരീന കപൂര്‍, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ ബന്ധുക്കളാണ്.

1983-ല്‍ പുറത്തിറങ്ങിയ ഏക് ജാന്‍ ഹേന്‍ ഹും എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിതാവിന്‍റെ അവസാന സംവിധാന സംരംഭമായ രാം തേരി ഗംഗ മൈലി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആസ്മാന്‍, ലൗ ബോയ്, സബര്‍ദസ്ത്, ഹം തോ ചലേ പര്‍ദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 1996-ല്‍ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രം നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ആ അബ് ലോട്ട് ചലേന്‍ , ഹെന്ന എന്നീ സിനിമകള്‍ രാജീവ് കപൂര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ഫാഷന്‍ ഡിസൈനറും ആര്‍ക്കിടെക്ടുമായ ആരതി സബര്‍വാളിനെ 2001-ല്‍ വിവാഹം ചെയ്‌തെങ്കിലും 2003-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.