ന്യൂഡല്‍ഹി: ഔറംഗാബാദിലെ ട്രെയിന്‍ അപകടത്തെ തുടർന്ന് മുന്‍കരുതല്‍ നടപടികൾ സ്വീകരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന ഇതര സംസ്ഥന തൊഴിലാളികൾ ഉൾപ്പെടെ 16 പേർ ട്രെയിന്‍ കയറി മരിച്ചതിനെ തുടർന്നാണ് അധികൃതർ നടപടി ആരംഭിച്ചത്. ഇതു സംബന്ധിച്ച് റെയില്‍വേ ബോർഡ് ചെയർമാന്‍ വികെ യാദവിന് റെയില്‍വേ സേഫ്‌റ്റി ചീഫ് കമ്മീഷ്‌ണർ ഷൈലേഷ് യാദവ് കത്തയച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാന്‍ ആവശ്യമായ നിർദ്ദേശം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു . കൊവിഡ് 19 കാരണം ട്രെയിന്‍ സർവീസ് നിർത്തിവെച്ചെന്ന് കരുതിയാകാം ഇതര സംസ്ഥാന തൊഴിലാളികൾ ട്രാക്കില്‍ കിടന്നതെന്ന് കരുതുന്നതായി കത്തില്‍ പറയുന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴിലാണ് റെയില്‍വേ സേഫ്‌റ്റി കമ്മീഷന്‍ പ്രവർത്തിക്കുന്നത്. രാജ്യത്തെ പ്രധാന ട്രെയിന്‍ അപകടങ്ങളെകുറിച്ചെല്ലാം അന്വേഷിക്കുന്നത് കമ്മീഷനാണ്.
ഔറംഗാബാദ് ആവർത്തിക്കാതിരിക്കാന്‍ നടപടി വേണം: സിസിആർഎസ് - ട്രെയിന്‍ അപകടം വാർത്ത
കഴിഞ്ഞ ദിവസമാണ് മഹാരാഷ്‌ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 16 പേർ ട്രെയിന്‍ കയറി മരിച്ചത്