ETV Bharat / bharat

കേരള-തമിഴ്‌നാട് അതിർത്തിയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു - ഇടുക്കി

തമിഴ്‌നാട് പുലിയൂത്ത് ഭാഗത്താണ് അപകടം ഉണ്ടായത്.മരിച്ച മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്

കേരള-തമിഴ്‌നാട് അതിർത്തിയിൽ അപകടത്തില്‍ മൂന്ന് മരണം
author img

By

Published : Sep 16, 2019, 5:29 PM IST

Updated : Sep 16, 2019, 8:39 PM IST

ഇടുക്കി : കേരള-തമിഴ്‌നാട് അതിർത്തിയിൽ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. ബോഡിനായ്ക്കന്നൂർ സ്വദേശികളായ കണ്ണൻ (40), ധനലക്ഷ്മി (45),അന്നക്കിളി (68) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് പുലിയൂത്ത് ഭാഗത്താണ് അപകടം ഉണ്ടായത്. കേരളത്തിൽ നിന്നും തൊഴിലാളികളുമായി തമിഴ്‌നാട്ടിലെ തേനിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം

ജീപ്പിൽ ഉണ്ടായിരുന്ന നാല് സ്ത്രീകൾ ഗുരുതര പരുക്കേറ്റ് തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ മുകേശ്വരൻ ഉൾപ്പെടെ 23 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബോഡിമെട്ട് ചുരം ഇറങ്ങി വരുബോൾ പുലിക്കുത്ത് കാറ്റാടിപ്പാറയ്ക്കു സമീപം വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെ വാഹനം തലകീഴായി 100 മീറ്റർ താഴെയുള്ള റോഡിലേക്ക് വീണു. ഇതു വഴി എത്തിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Intro:Body:

കേരള തമിഴ്നാട് അതിർത്തിയിൽ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് മൂന്ന് തമിഴ്നാട് സ്വദേശികള്‍ മരിച്ചു. തമിഴ്നാട് പുലിയൂത്ത് ഭാഗത്താണ് അപകടം ഉണ്ടായത്. കേരളത്തിൽ നിന്നും ജോലി കഴിഞ്ഞു തമിഴ്നാട്ടിലേക്ക് മടങ്ങുമ്പോഴാരുന്നു അപകടം. 

Conclusion:
Last Updated : Sep 16, 2019, 8:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.