ഭോപ്പാൽ: ലോക്ക് ഡൗണിനെ തുടർന്ന് മധ്യപ്രദേശിലെ ഭോപ്പാലിൽ കുടുങ്ങിക്കിടന്ന കേരളത്തിൽ നിന്നുള്ള അറുപതോളം വിദ്യാർഥികൾ സംസ്ഥാനത്തേക്ക് മടങ്ങി.
ആദ്യ ഘട്ടത്തിൽ, 25 വിദ്യാർഥികളെ പ്രത്യേക ബസിൽ കേരളത്തിലേക്കയച്ചതായും മറ്റുള്ളവരെ രണ്ടാം ഘട്ടത്തിൽ അയക്കുമെന്നും കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരി പറഞ്ഞു. വിദ്യാർഥികളോട് കൊവിഡ് 19 പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. വീട്ടിലെത്തിയാൽ വിദ്യാർഥികളെ 14 ദിവസം ഹോം ക്വാറന്‍റൈന് വിധേയരാക്കും. വിദ്യാർഥികൾക്ക് ഭക്ഷണ പാക്കറ്റുകളും വാട്ടർ ബോട്ടിലുകളും നൽകിയിട്ടുണ്ട്. യാത്രക്കാർ ബസിൽ കയറുന്നതിന് മുമ്പ് ബസുകൾ ശുചീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.