ETV Bharat / bharat

ഡല്‍ഹി സംഘര്‍ഷം; ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

ഓരോ വ്യക്തിയിലും സഹായമെത്തിക്കാന്‍ താൻ വ്യക്തിപരമായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

AAP govt  Chief Minister Arvind Kejriwal  Delhi violence  riot-affected people  ഡല്‍ഹി സംഘര്‍ഷം  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ  വടക്കുകിഴക്കൻ ഡല്‍ഹി  വർഗീയ കലാപം  ആം ആദ്മി സർക്കാർ
ഡല്‍ഹി സംഘര്‍ഷം; ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
author img

By

Published : Mar 2, 2020, 5:03 AM IST

ന്യൂഡല്‍ഹി: വടക്കുകിഴക്കൻ ഡല്‍ഹിയിലെ വർഗീയ കലാപത്തിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നൽകാൻ ആം ആദ്മി സർക്കാർ മികച്ച ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ഓരോ വ്യക്തിയിലും സഹായമെത്തിക്കാന്‍ താൻ വ്യക്തിപരമായി ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.

'ജനങ്ങളെ അവരുടെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ആളുകൾ വീടുകളിലേക്ക് മടങ്ങിയെത്തണം. അയൽക്കാർ അവരെ സ്വാഗതം ചെയ്യണം. അതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്'. അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

കലാപത്തിന് ശേഷം വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് മടങ്ങിവരുകയാണ്. നാല്‍പത്തിയെട്ട് മണിക്കൂറായി അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കുകിഴക്കൻ ഡല്‍ഹിയിലെ ജാഫ്രാബാദ്, മൗജ്പൂർ, ബാബർപൂർ, ചന്ദ് ബാഗ്, ശിവ് വിഹാർ, ഭജൻ പുര, യമുന വിഹാർ എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങളിൽ 42 പേരാണ് കൊല്ലപ്പെട്ടത്. 200ല്‍ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.