ETV Bharat / bharat

20,000 പുതിയ ക്ലാസ്റൂമുകള്‍; തെരഞ്ഞെടുപ്പിനൊരുങ്ങി കെജ്‌രിവാൾ - അരവിന്ദ് കെജരിവാള്‍

ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന.

Delhi government schools  Arvind Kejriwal  AAP government  എ.എ.പി സര്‍ക്കാര്‍  20,000 പുതിയ ക്ലാസ്റൂമുകള്‍ തുറന്നു  അരവിന്ദ് കെജരിവാള്‍  അരവിന്ദ് കെജരിവാള്‍ ലേറ്റസ്റ്റ് ന്യൂസ്
എ.എ.പി സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 20,000 പുതിയ ക്ലാസ്റൂമുകള്‍ തുറന്നു; അരവിന്ദ് കെജരിവാള്‍
author img

By

Published : Jan 9, 2020, 11:45 PM IST

ന്യൂഡല്‍ഹി: എ.എ.പി സര്‍ക്കാര്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 20,000 പുതിയ ക്ലാസ്റൂമുകള്‍ നിര്‍മിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഏഴു വര്‍ഷത്തിനുള്ളില്‍ 109 എം.സി.ഡി സ്‌കൂളുകള്‍ അടച്ചുപൂട്ടിയ ബി.ജെ.പി സര്‍ക്കാറിനെയാണോ അഞ്ചു വര്‍ഷത്തിനുള്ളില്‍ 20000 ക്ലാസ് റൂമുകള്‍ സ്‌കൂളുകളില്‍ ആരംഭിച്ച എ.എ.പി സര്‍ക്കാറിന്‍റെ ഭരണമാതൃകയാണോ വേണ്ടതെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന.

500 പുതിയ സ്‌കൂളുകൾ തുറക്കുന്നതിന് തുല്യമായ 20,000 പുതിയ ക്ലാസ് മുറികളാണ് തങ്ങൾ തുറന്നിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. എം.സി.ഡി സ്‌കൂളുകളില്‍ നിന്ന് അഞ്ചാതരം പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഹിന്ദിയില്‍ ലളിതമായ ഒരു വാചകം വായിക്കാന്‍ പോലുമറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി എട്ടിനാണ് തലസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്‌ച ഡല്‍ഹിയില്‍ പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.