ETV Bharat / bharat

ബിഹാറിന്‍റെ മഴക്കാല പൂര്‍വ മുന്നൊരുക്കം; വിലയിരുത്തലുമായി ഇടിവി ഭാരത്

author img

By

Published : Jun 16, 2020, 5:14 PM IST

Updated : Jun 16, 2020, 5:28 PM IST

മെയ്‌ 15 മുമ്പായി നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു തീരുമാനം എന്നാല്‍ 40 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുള്ളത്.

Bihar flood  North Bihar flood  Koshi river  Bihar Monsoon  Nitish Kumar  Flood prepration  ബിഹാര്‍ സര്‍ക്കാര്‍  ഇടിവി ഭാരത്  Bihar government  മഴക്കാലത്തെ നേരിടാന്‍ ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ച് ഇടിവി ഭാരത് വിലയിരുത്തുന്നു
മഴക്കാലത്തെ നേരിടാന്‍ ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ച് ഇടിവി ഭാരത് വിലയിരുത്തുന്നു

പട്‌ന: പൊള്ളുന്ന വേനല്‍കാലത്തിന് ശേഷം മഴക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. എന്നാല്‍ മഴക്കാലത്തെ രാജ്യത്തെ എല്ലാ പ്രദേശങ്ങളും ഒരു പോലെയല്ല നേരിടുന്നത്. ബിഹാറില്‍ മണ്‍സൂണിനെ തുടര്‍ന്നുണ്ടാകുന്ന പ്രളയത്തില്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയിലും ദുരിതത്തിലുമാകുന്നു. അതേസമയം ഈ വര്‍ഷം സ്ഥിതി കുറച്ചുകൂടി സങ്കീര്‍ണമാകും. കൊവിഡ്‌ പ്രതിസന്ധിയില്‍ നേരത്തെ തന്നെ ദുരിതത്തിലായ ജനങ്ങള്‍ക്ക് വരുന്ന മഴക്കാലം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ കാലാവസ്ഥ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് മുന്നറിപ്പും നല്‍കി കഴിഞ്ഞു. എന്നാല്‍ ഏത്‌ പ്രതിസന്ധയേയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നാണ് നിതിഷ്‌ കുമാര്‍ സര്‍ക്കാര്‍ പറയുന്നത്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ നിരീക്ഷിച്ച് ബിഹാറില്‍ സര്‍ക്കാര്‍ ചെയ്യുന്ന മുന്നൊരുക്കങ്ങളെ കുറിച്ച് വിലയിരുത്തുകയാണ് ഇടിവി ഭാരത്.

ബിഹാറിന്‍റെ മഴക്കാല പൂര്‍വ മുന്നൊരുക്കം; വിലയിരുത്തലുമായി ഇടിവി ഭാരത്

സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്

ബിഹാറില്‍ ഇതുവരെ 120 പ്രളയ സാധ്യത പ്രദേശങ്ങളാണ്‌ കണ്ടെത്തിയിട്ടുള്ളത്. 7,200 കോടി രൂപ സര്‍ക്കാര്‍ ദുരിതാശ്വാസ പാക്കേജും ഇതിനോടകം പ്രഖ്യാപിച്ചു. പ്രളയ സാധ്യത പ്രദേശില്‍ എന്‍ഡിആര്‍എഫ്‌ സേനാംഗങ്ങളെ വിന്ന്യസിക്കുമെന്നും മണ്ണോലിപ്പ് തടയാന്‍ വേണ്ട ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ സജ്ജമാണ്. 24 മണിക്കൂറും തുറന്നന്നിരിക്കുന്ന കണ്‍ട്രോള്‍ റൂമും സംസ്ഥാന തലസ്ഥാനത്ത് ആരംഭിച്ചു. ഭക്ഷണസാധനങ്ങളും സംഭരിച്ചു.

ഇടിവി ഭാരത്‌ വിലയിരുത്തല്‍

സംസ്ഥാനത്ത് 120 പ്രളയ സാധ്യത പ്രദേശങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തെ നദീതടങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ 606 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. മെയ്‌ 15 മുമ്പായി നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു തീരുമാനം എന്നാല്‍ 40 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങൾ ഉയർത്തുക, 2019 ലെ പ്രളയത്തില്‍ നശിച്ച്‌പ്പോയ പ്രദേശങ്ങൾ പുനഃസ്ഥാപിക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ വാഗ്‌ദാനങ്ങളായി തന്നെ തുടര്‍ന്നു. ഇത്തവണയും സ്ഥിതി സമാനമായിരിക്കുമെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

Last Updated : Jun 16, 2020, 5:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.