ബെംഗളൂരു: കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ടെലിവിഷൻ വാങ്ങുന്നതിനായി താലിമാല പണയംവെച്ച് അമ്മ. ഗഡാഗ് ജില്ലയിലെ നരഗുണ്ട സ്വദേശി സാവിത്രിയാണ് ടിവി വാങ്ങാൻ താലിമാല പണയം വെച്ചത്. അവരുടെ മക്കളായ സുരേഖയും അഭിഷേകും ഏഴാം ക്ലാസിലും എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. ലോക്ക് ഡൗണിൽ സ്കൂളുകൾ അടച്ചതോടെ ഓൺലൈൻ ക്ലാസുകൾ ഡിഡി ചന്ദനയിൽ സംപ്രേഷണം നടത്തുകയും കുട്ടികൾക്ക് പഠനം തുടരാൻ ടെലിവിഷൻ വാങ്ങാൻ സാവിത്രിയെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. സാവിത്രി സഹായം ചോദിച്ചെങ്കിലും ആരും സഹായിച്ചില്ല.
ഇതേതുടർന്നാണ് മാല പണയം വെച്ച് ടെലിവിഷൻ വാങ്ങിച്ചത്. മകളുടെ വിവാഹാവശ്യത്തിന് സാവിത്രിയും ഭർത്താവും ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മകൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ മനസ്സിലുള്ളതെന്ന് സാവിത്രി പറയുന്നു.