ബെംഗളൂരു: മുഖക്കുരു വർധിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്‌തു. കർണാടകയിലെ പുത്തൂരിലാണ് സംഭവം. കെയ്‌റു കർണാടക പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്‌തത്. സ്‌കൂളിൽ പോകാൻ തയാറെടുക്കുന്നതിനിടെ തൂങ്ങി മരിക്കുകയായിരുന്നു.
മുഖക്കുരുവുള്ളതിനാല്‍ ബന്ധുക്കളുടെ വീട്ടിലേക്ക് പോലും പോയിരുന്നില്ലെന്നും സ്കൂളില്‍ പോകാന്‍ മടിയായിരുന്നെന്നും വിദ്യാർഥിനിയുടെ മാതാപിതാക്കൾ പറഞ്ഞു.