ബെംഗളൂരു: കർണാടകയിലെ ഹസനിൽ യുവതിക്കും യുവാവിനും നാട്ടുകാരുടെ ക്രൂര മർദ്ദനം. ഇവരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. രണ്ട് സമുദായത്തിൽപ്പെട്ടവർ ഒരുമിച്ച് യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് മർദ്ദിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ഹസൻ ജില്ലയിലെ സകലേശപുര താലൂക്കിലാണ് സംഭവം. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയും യുവതിയെയുമാണ് സംഘം ചേർന്ന് മർദ്ദിച്ചത്.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ ഹസൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.