അമരാവതി: ആന്ധ്രാപ്രദേശിൽ 81 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1097 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6768 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിലെ 81 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. അനന്തപുർ രണ്ട്, കിഴക്കൻ ഗോദാവരി രണ്ട്, ഗുണ്ടൂർ മൂന്ന്, കടപ്പ മൂന്ന്, കൃഷ്ണ 52, കർനൂൾ നാല്, പ്രകാശം മൂന്ന്, പശ്ചിമ ഗോദാവരി 12 എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 835 സജീവ കേസുകളാണ് ഉള്ളത്. 231പേർക്ക് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തു. ഇതുവരെ 31മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ആന്ധ്രാപ്രദേശിൽ 81 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Andhra Pradesh
ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1097 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6768 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിലെ 81 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.