ETV Bharat / bharat

ഗുജറാത്തിൽ എട്ട് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു - covid hotspot

കൊവിഡ് രോഗികളിൽ 66 പേരുടെ നില തൃപ്‌തികരമാണെന്നും മൂന്ന് പേർ വെന്‍റിലേറ്ററിൽ തുടരുകയാണെന്നും ആറ് പേർ രോഗം മാറി ആശുപത്രി വിട്ടെന്നും  പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു

ഗുജറാത്ത്  കൊവിഡ്  കൊറോണ  അഹമ്മദാബാദ്  covid  corona  gujarath  covid hotspot  ahammedabad
ഗുജറാത്തിൽ എട്ട് കൊവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്‌തു
author img

By

Published : Apr 1, 2020, 12:08 PM IST

ഗാന്ധി നഗർ : ഗുജറാത്തിൽ എട്ട് കൊവിഡ് കേസുകൾക്കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 82 ആയി. അഹമ്മദാബാദിലാണ് എട്ട് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഇന്ത്യയിലെ 19 കൊവിഡ് ഹോട്സ്പോട്ടുകളിലൊന്നാണ് അഹമ്മദാബാദ്.

എട്ട് കേസുകളിൽ ഒരാൾ വിദേശരാജ്യം സന്ദർശിച്ചിട്ടുണ്ടെന്നും നാല് പേർ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടെന്നും മറ്റു മൂന്ന് പേർക്ക് സംസ്ഥാനത്ത് നിന്നാണ് രോഗം വന്നിരിക്കുന്നതെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ആറ് പേരാണ് കൊവിഡ് മൂലം മരിച്ചത്. കൊവിഡ് രോഗികളിൽ 66 പേരുടെ നില തൃപ്‌തികരമാണെന്നും മൂന്ന് പേർ വെന്‍റിലേറ്ററിൽ തുടരുകയാണെന്നും ആറ് പേർ രോഗം മാറി ആശുപത്രി വിട്ടെന്നും ജയന്തി രവി പറഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.