ഹൈദരാബാദ്: തെലങ്കാനയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,499 ആയി.
ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ അതിഥി തൊഴിലാളികളാണ്. ഇതുവരെ 1,412 പേര്‍ക്ക് കൊവിഡ് ഭേദമായി. നിലവില്‍ 1,010 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 77 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.