ഇറ്റാനഗർ: സംസ്ഥാനത്ത് പുതുതായി 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 1484 ആയി. സംസ്ഥാന തലസ്ഥാനത്ത് 21 പേർക്കും ചാങ്ലാങ്ങിൽ 17 പേർക്കും ലോവർ സുബാൻസിരിയിൽ 10 പേർക്കും നംസായിയിൽ ഒമ്പത് പേർക്കും തവാങിൽ നിന്ന് ഏഴ് പേർക്കും പേപ്പം പരേയിൽ നാല് പേർക്കും കിഴക്കൻ കാമെംഗ്, ഈസ്റ്റ് സിയാങ്, ലോഹിത്, ദിബാംഗ് വാലി, സിയാങ്, ടിറപ്പ് എന്നിവിടങ്ങളിൽ ഓരോ പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അസം റൈഫിൾസിലെ രണ്ട് ജവാൻമാർക്കും, രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു സിആർപിഎഫ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു. ബോർഡർ റോഡ്‌സ് ടാസ്‌ക് ഫോഴ്‌സിലെ ഏട്ട് ഉദ്യോഗസ്ഥർക്കും കൊവിഡ് റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്ത് നിലവിൽ 654 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും 827 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.