ലക്നൗ: നവാബ്പുരയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ എത്തിയ 73 പൊലീസുകാര്‍ നിരീക്ഷണത്തില്‍. ഏപ്രില്‍ 15നാണ് കൊവിഡ് ബാധിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റാനെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായത്. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് 17 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ അഞ്ച് പേര്‍ കൊവിഡ്-19 പോസിറ്റീവാണ്.
ഇതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന 73 പൊലീസുകാരെ ക്വാറന്‍റൈനിലേക്ക് മാറ്റിയതെന്ന് സീനിയര്‍ സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് അമിത് പതക് പറഞ്ഞു. ഇവരുടെ ശരീരശ്രവ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. എന്നാല്‍ സ്റ്റേഷനില്‍ മതിയായ പൊലീസ് ഓഫീസര്‍മാരുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.