ന്യൂഡൽഹി: 63 ശ്രമിക് ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങൾ. ഇതിൽ 32 എണ്ണം കേരളമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവയിൽ 23 എണ്ണം പശ്ചിമ ബംഗാളിലേക്ക് പുറപ്പെടേണ്ടവയാണ്. കേരളത്തിന് പുറമെ തമിഴ്നാട് പത്ത് ശ്രമിക് ട്രെയിനുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീർ (9), കർണാടക (6), ആന്ധ്രാപ്രദേശ് (3), പശ്ചിമ ബംഗാൾ (2), ഗുജറാത്ത് (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്ന ട്രെയിനുകളുടെ കണക്കുകൾ. ഉത്തർപ്രദേശ് സർക്കാർ ഇതുവരെ ശ്രമിക് ട്രെയിനുകളുടെ ആവശ്യം അറിയിച്ചിട്ടില്ല.
63 ശ്രമിക് ട്രെയിനുകൾ ആവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങൾ
32 ശ്രമിക് ട്രെയിനുകളാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.