ETV Bharat / bharat

അസമിൽ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : May 23, 2020, 2:46 PM IST

ഇതോടെ അസമിലെ കൊവിഡ് രോഗികളുടെ എണ്ണം 266 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവർ ക്വാറന്‍റൈൻ കേന്ദ്രത്തിലുള്ളവരാണെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു.

ഗുവാഹത്തി അസമിൽ ഏഴ് പേർക്ക് കൂടി കൊവിഡ് അസം കൊവിഡ് 19 ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ COVID-19 Assam 7 fresh COVID-19 cases in Assam Health Minister Himanta Biswa Sarma
അസമിൽ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഗുവാഹത്തി: അസമിൽ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അസമിലെ കൊവിഡ് രോഗികളുടെ എണ്ണം 266 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവർ ക്വാറന്‍റൈൻ കേന്ദ്രത്തിലുള്ളവരാണെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു. പുതിയതായി രോഗം സ്ഥിരീകരിച്ച ആറ് രോഗികൾ ഹൊജായ് ജില്ലയിൽ നിന്നുള്ളവരാണ്. ഇവർ ഗുവാഹത്തിയിലെ സരുസജായ് ക്വാറന്‍റൈൻ കേന്ദ്രത്തിലായിരുന്നു. ഏഴാമത്തെ രോഗി ദുബ്രി ജില്ലയിലെ ക്വാറന്‍റൈൻ കേന്ദ്രത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആസാമിലെ 266 കൊവിഡ് രോഗികളിൽ നിലവിൽ 205 എണ്ണം സജീവമാണ്. 54 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് നാല് പേർ മരിച്ചു. വെള്ളിയാഴ്ച അസമിൽ 49 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏഴ് ലബോറട്ടറികളിലായി ഇതുവരെ 55,791 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 266 പേരുടെ ഫലങ്ങൾ പോസിറ്റീവാണ്. 50,450 പേർ നെഗറ്റീവ് ആയി തിരിച്ചെത്തിയപ്പോൾ ബാക്കി റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.