ETV Bharat / bharat

രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചു

author img

By

Published : Jun 23, 2020, 2:16 PM IST

സംസ്ഥാനത്ത് പുതിയതായി 302 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ബാരി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് നിയമസഭാംഗം ഗിരിരാജ് സിംഗ് മലിംഗയുടെ 18 കുടുംബാംഗങ്ങളും പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

Congress Giriraj Singh Malinga coronavirus Rajasthan covid-19 Rajasthan coronavirus Congress MLA's family test positive ജയ്‌പൂർ രാജസ്ഥാൻ കൊവിഡ് 19 ഗിരിരാജ് സിംഗ് മലിംഗ
രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചു

ജയ്‌പൂർ: രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചു. സംസ്ഥാനത്ത് പുതിയതായി 302 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ബാരി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് നിയമസഭാംഗം ഗിരിരാജ് സിംഗ് മലിംഗയുടെ 18 കുടുംബാംഗങ്ങളും പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരിൽ രണ്ട് പേർക്ക് രോഗം ഭേദമായി. 16 പേർ ചികിത്സയിലാണ്. ധോൽപൂരിൽ ഇതുവരെ 415 പേർക്ക് വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജോധ്പൂരിൽ നാല്, ജയ്പൂർ, കോട്ട, ഉദയ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് പുതിയതായി റിപ്പോർട്ട് ചെയ്ത മരണങ്ങൾ. ജോധ്പൂർ 45, ജയ്പൂർ 42, പാലി 32, സിക്കർ 29, ചുരു, ഭരത്പൂർ എന്നിവിടങ്ങളിൽ 26, ധോൽപൂർ, ഉദയ്പൂർ എന്നിവിടങ്ങളിൽ 13 എന്നിങ്ങനെയാണ് പുതിയതായി വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജയ്‌പൂരിൽ ആകെ 150 മരണങ്ങളും ജോധ്പൂരിൽ 34 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 11,675 പേരെ രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. 2,966 രോഗബാധിതർ സംസ്ഥാനത്ത് സജീവമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.