ചെന്നൈ: പാശ്ചാത്യ, സിദ്ധ മരുന്നുകളുടെ സഹായത്തോടെ നാല് ദിവസത്തിനുള്ളിൽ സുഖം പ്രാപിച്ച 69 കോവിഡ് -19 രോഗികളെ ചെന്നൈ ദ്വാരക ഡോസ് ഗോവർദ്ധൻ ഡോസ് വൈഷ്ണവ് കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ നഗരത്തിലെ സർക്കാർ ആശുപത്രികൾ കിടക്കകൾ ഒഴിവില്ലാത്തതിനാൽ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഏതാനും കോളജുകളെ ഐസോലേഷൻ വാർഡുകളാക്കി മാറ്റിയിരുന്നു.
കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനായി പരമ്പരാഗത ഇന്ത്യൻ മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള ഗവേഷണത്തിലാണ് അരുമ്പാക്കത്തെ ദ്വാരക ഡോസ് ഗോവർദ്ധൻ ഡോസ് വൈഷ്ണവ് കോളജ്.
ആദ്യത്തെ 20 കൊവിഡ് -19 രോഗികളെ പാശ്ചാത്യ മരുന്നുകൾക്കൊപ്പം പരമ്പരാഗത ഇന്ത്യൻ മരുന്നുകളും നൽകി ചികിത്സിക്കാൻ ഡോ. വീരബാബുവിനെയാണ് നിയോഗിച്ചത്.
പിന്നീട് രോഗികളുടെ എണ്ണം 69 ആയി വർദ്ധിക്കുകയും പരമ്പരാഗത ഇന്ത്യൻ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ എല്ലാ രോഗികളെയും നാല് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രമായ നീലവേമ്പു കുടിനീർ (വേപ്പില ഉപയോഗിച്ചുള്ള ചികിത്സ) ഉപയോഗിച്ചുള്ള ചികിത്സക്ക് വേഷണ അധിഷ്ഠിത ലൈസൻസ് ലഭിച്ചതായി ചെന്നൈ കോർപ്പറേഷന്‍റെ നോഡൽ ഓഫീസറായി ജോലി ചെയ്യുന്ന ഐഎഎസ് രാധാകൃഷ്ണൻ പറഞ്ഞു.
ജനങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ പരമ്പരാഗത മരുന്നുകൾ പ്രചാരത്തിൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കൊവിഡിന്‍റെ ഹോട്ട്‌സ്പോട്ടുകളിലാണ് ചികിത്സ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 50ൽ അധികം സിദ്ധ ഡോക്ടർമാർ ഹോട്ട്സ്പോട്ടുകൾ കേന്ദ്രികരിച്ച് രോഗികൾക്ക് ചികിത്സ നൽകുകയും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.