ഷിംല: ഹിമാചല്‍ പ്രദേശില്‍ 61 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13,110 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 9173 രോഗമുക്തരായതായും ആരോഗ്യവകുപ്പ് അറിയിച്ചു. 3771 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 141 പേര്‍ രോഗമുക്തരായി.
സോളന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം 763 ആക്ടീവ് കേസുകളുണ്ടെന്നാണ് കണക്ക്. 2,50,000 ഏറെ ടെസ്റ്റുകള്‍ നിലവില്‍ ചെയ്തുകഴിഞ്ഞു.