ETV Bharat / bharat

നേപ്പാളിൽ കൊവിഡ് ബാധിച്ച ആറ് ഇന്ത്യക്കാർക്ക് രോഗമുക്തി

author img

By

Published : May 6, 2020, 6:41 PM IST

ആറുപേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇനിയും ഇന്ത്യക്കാരായ ഏഴു രോഗികൾ കൂടി നിലവിൽ കോശി ആശുപത്രിയിൽ ചികിത്സയിലുണ്ട്.

Nepal India  COVID-19  Corona patients in Nepal  Koshi Hospital  Indians undergoing treatments for COVID-19 in Nepal  COVID-19 Indian pateints recover in Nepal  നേപ്പാളിൽ കൊവിഡ്  ഇന്ത്യക്കാർക്ക് രോഗമുക്തി  കൊറോണ  ലോക്ക് ഡൗൺ
നേപ്പാളിൽ കൊവിഡ്

കാഠ്‌മണ്ഡു: നേപ്പാളിലെ ബിരത്‌നഗറിൽ കൊവിഡ് ചികിത്സയിലായിരുന്ന ആറ് ഇന്ത്യക്കാർ രോഗം ഭേദമായി ആശുപത്രി വിട്ടു. തുടച്ചയായി രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായതിനെ തുടർന്ന് ബിരത്‌നഗറിലെ കോശി ആശുപത്രിയിലുണ്ടായിരുന്ന ഇന്ത്യക്കാരെയാണ് ഇന്ന് ഡിസ്‌ചാർജ് ചെയ്‌തത്. കഴിഞ്ഞ 19 ദിവസമായി ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഭേദമായെങ്കിലും ഇവരെ ബിരത്‌നഗറിലുള്ള റാണി മർകസിലേക്ക് മാറ്റി ഐസൊലേഷൻ ചെയ്യുമെന്നും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുമെന്നും കോശി ആശുപത്രി അധികൃതർ വ്യക്തമാക്കി.

കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് ആറുപേരും ന്യൂഡൽഹിയിലെ ഉദയ്പൂർ ജില്ലയിലുള്ള പള്ളിയിൽ താമസിച്ചിരുന്നവരാണ്. ഇനിയും ഇന്ത്യക്കാരായ ഏഴു രോഗികൾ കൂടി നിലവിൽ കോശി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവർ നിരീക്ഷണത്തിലാണെന്നും സുഖം പ്രാപിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ന് ആറുപേർ കൂടി ആശുപത്രി വിട്ടതോടെ നേപ്പാളിൽ രോഗമുക്തി നേടുന്നവരുടെ ആകെ എണ്ണം 22 ആയി. 60 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.