ന്യൂഡല്‍ഹി: ഡല്‍ഹിയിലും, ജമ്മു കശ്‌മീരിലുമടക്കം ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഭൂമി കുലുക്കം. റിക്‌ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിന്‍റെ പ്രഭവകേന്ദ്രം അഫ്‌ഗാനിസ്ഥാനിലാണ്. അമേരിക്കന്‍ ജിയോളജി സര്‍വേ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വടക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് ഭൂകമ്പം ആദ്യം രേഖപ്പെടുത്തിയത്.
വൈകുന്നേരം അഞ്ച് മണിക്കാണ് ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ ജനങ്ങള്‍ കെട്ടിടങ്ങള്‍ വിട്ട് പുറത്തേക്കിറങ്ങി. ഭൂമി കുലുക്കത്തില്‍ നാശനഷ്‌ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.