അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 5,795 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 7,29,307 ആയി. 33 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആന്ധ്രയിലെ മൊത്തം കൊവിഡ് മരണങ്ങൾ 6,052 ആയി ഉയർന്നു.
ആന്ധ്രയിൽ നിലവിൽ 50,776 സജീവ കേസുകളുണ്ട്. സംസ്ഥാനത്ത് ഇതുവരെ 62,60,240 പേർക്ക് കൊവിഡ് പരിശോധന നടത്തി.