മുംബൈ: കൊവിഡ് വൈറസ് നെഗറ്റീവ് ആയതിനെ തുടർന്ന് താനെ ജില്ലയിലെ മീരാ ഭയന്ദർ പ്രദേശത്തെ സിവിൽ റൺ ആശുപത്രിയിൽ നിന്ന് മൂന്ന് വയസുകാരിയുൾപ്പെടെ 56 പേരെ ഡിസ്ചാർജ് ചെയ്തു. താനെ പ്രദേശത്ത് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത 161 കേസുകളിൽ 41 പേരെ കഴിഞ്ഞ ദിവസങ്ങളിൽ ഡിസ്ചാർജ് ചെയ്തിരുന്നു. ഡിസ്ചാർജ് ചെയ്ത 56 രോഗികളിൽ മൂന്ന് വയസുള്ള പെൺകുട്ടിയും ഉള്‍പ്പെടുന്നു. മറ്റ് മൂന്ന് പേർ 70 വയസ്സിന് മുകളിൽ പ്രായമുള്ളവരാണെന്നും ഇൻ-ചാർജ് ഓഫീസർ ഡോ. ബി.ഡി അർസുൽക്കർ പറഞ്ഞു. വൈറസ് ബാധയെ തുടർന്ന് മൂന്ന് പേർ മരിച്ചു. 60 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം കൊവിഡ് 19 രോഗികളെ ഒരേസമയം ഡിസ്ചാർജ് ചെയുന്നതെന്ന് എംഎൽഎ ഗീത ജെയിൻ പറഞ്ഞു.
മഹാരാഷ്‌ട്രയില്‍ 56 പേര്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു - ഇൻ-ചാർജ് ഓഫീസർ ഡോ. ബി ഡി അർസുൽക്കർ
കൊവിഡ് മുക്തരായവരില്‍ മൂന്ന് വയസുള്ള പെൺകുട്ടിയും ഉള്‍പ്പെടുന്നു. മൂന്ന് പേർ 70 വയസ്സിന് മുകളിൽ പ്രായമുള്ളവരാണെന്നും ഇൻ-ചാർജ് ഓഫീസർ ഡോ. ബി.ഡി അർസുൽക്കർ പറഞ്ഞു