ഇൻഡോർ: ജില്ലയിൽ 55 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇൻഡോറിലെ കൊവിഡ് ബാധിതരുടെ എണ്ണം 4246 ആയി. 189 പേരാണ് ഇൻഡോറിൽ ഇതുവരെ കൊവിഡ് മൂലം മരിച്ചത്. കൊവിഡ് ലോക്ക് ഡൗൺ നിർദേശങ്ങൾ ജനങ്ങൾ പിന്തുടർന്നെന്നും ഇതുമൂലം രോഗത്തിന്‍റെ ശൃംഖല തടയാൻ സാധിച്ചിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ മഹേന്ദ്ര ശർമ പറഞ്ഞു. അതിഥി തൊഴിലാളികൾ കൂടുതലുള്ള സ്ഥലങ്ങളിൽ സാമ്പിൾ സർവെ നടത്തണമെന്ന ആവശ്യവും മുന്നോട്ട് വന്നിട്ടുണ്ട്. ആളുകൾ മാസ്ക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നും മഹേന്ദ്ര ശർമ പറഞ്ഞു.
ഇൻഡോറിൽ 55 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇൻഡോറിലെ കൊവിഡ് ബാധിതരുടെ എണ്ണം 4246 ആയി.