ഗാന്ധിനഗർ: ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്
540 പുതിയ പോസിറ്റീവ് കേസുകൾ. കൂടാതെ 27 കൊവിഡ് രോഗികൾ കൂടി മരണത്തിനു കീഴടങ്ങിയതോടെ മരണസംഖ്യ 1,619 ആയി. സംസ്ഥാനത്ത് ആകെ രോഗ ബാധിതർ 26,198 പേരാണ്.
അതേസമയം 18,167 രോഗ ബാധിതർ സുഖം പ്രാപിച്ചു. ഇന്ന് 340 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. നിലവിൽ 6,412 കൊവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 67 രോഗികൾ വെന്റിലേറ്ററുകളിലാണ്. സംസ്ഥാനത്ത് 3,14,301 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.