ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ അഞ്ഞൂറ് ഭീകരര്‍ കാത്തിരിക്കുന്നുവെന്ന് സൈന്യം. പാക് അധീന കശ്മീരിലെ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാനാണ് ഭീകരർ പദ്ധതിയിടുന്നതെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ് ജനറല്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു.
ജമ്മു കശ്മീരിൽ കലാപങ്ങളുണ്ടാക്കാന്‍ 200 മുതല്‍ 300 ഭീകരര്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാൽ സന്ദർഭം എന്തുതന്നെ ആയാലും പ്രദേശത്ത് സമാധാനം ഉറപ്പുവരുത്താനും ഭീകരരെ ഇല്ലാതാക്കാനും തങ്ങള്‍ക്ക് കഴിയുമെന്നും രണ്‍ബീര്‍ സിംഗ് പറഞ്ഞു.