ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ സ്വർണ വേട്ട. ദുബായിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 50 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വർണം പിടികൂടി. ചെന്നൈ സ്വദേശി ഷരുൺ റസിദ് (22), രാമനാഥപുരം സ്വദേശി മുഹമ്മദ് മനുവായ് (35) എന്നിവരെ കസ്റ്റംസ് പിടികൂടി.
ഇരുവരുടെയും വസ്‌ത്രത്തിനുള്ളിൽ സ്വർണ ബിസ്‌കറ്റുകളും പേസ്റ്റ് രൂപത്തിലാക്കിയ സ്വർണവും ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.