ETV Bharat / bharat

കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ച അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കി

കേസുമായി ബന്ധപ്പെട്ട് ജൂലൈ 31ന് സബ് ഇൻസ്പെക്‌ടർ ദേശരാജ് ത്യാഗിയെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു

UP cops  gangster  ഉത്തർ പ്രദേശ്  അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു  കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ചു  ലഖ്‌നൗ  cops dismissed  UP
കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ച അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
author img

By

Published : Aug 24, 2020, 2:04 PM IST

ലഖ്‌നൗ: കുറ്റവാളിയായ ബദാൻ സിങ് ബാഡോയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ച അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കി. ഹെഡ് കോൺസ്റ്റബിൾ സന്തോഷ് കുമാർ, കോൺസ്റ്റബിൾ സുനിൽ സിങ്, രാജ്‌കുമാർ, ഓംവീർ സിങ്, ഡ്രൈവർ ഭൂപീന്ദർ സിങ് എന്നിവരെയാണ് പുറത്താക്കിയത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ 31ന് സബ് ഇൻസ്പെക്‌ടർ ദേശരാജ് ത്യാഗിയെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.

മാർച്ച് 27നാണ് ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ ഗാസിയാബാദ് കോടതിയിലേക്ക് പ്രതിയെ കൊണ്ടു പോയത്. എന്നാൽ കോടതിയിൽ നിന്നും തിരികെ വരുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ നിശ്ചിത റൂട്ടിന് പകരം മറ്റൊരു റൂട്ട് തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് കുറ്റവാളി രക്ഷപ്പെടുകയായിരുന്നു. കൊലപാതകം, കവർച്ച, കൊള്ള, തുടങ്ങിയ 30ലധികം കേസുകളാണ് ബദാൻ സിങ് ബാഡോക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.