കൊഹിമ: നാഗാലാന്‍റിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 127 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ ദിമാപൂർ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ളവരും ഒരാൾ കൊഹിമ നിരീക്ഷണകേന്ദ്രത്തിൽ നിന്നുള്ള വൃക്തിയുമാണ്.
117 പേർ നിലവിൽ ചികിത്സയിലാണ്. പത്ത് പേർ ഇതുവരെ രോഗമുക്തരായി. ദിമാപൂരിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.