പോണ്ടിച്ചേരി : പുതുച്ചേരിയിൽ അഞ്ച് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവിടെ സജീവമായ കേസുകളുടെ എണ്ണം 62 ആയി ഉയർന്നു. വ്യാഴാഴ്ച പ്രദേശത്തെ മൊത്തം രോഗികളുടെ എണ്ണം 99 ആയിരുന്നു. പുതിയ അഞ്ച് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 100 കടന്നു. കഴിഞ്ഞ വ്യാഴാഴ്ച സജീവ കേസുകളുടെ എണ്ണം 63 ആയിരുന്നു. മൂന്ന് രോഗികളെ ഇന്ദിരാഗാന്ധി ഗവൺമെന്‍റ് മെഡിക്കൽ കോളജ് ഹോസ്പിറ്റലിലും രണ്ട് പേരെ ജിപ്മെറിലും പ്രവേശിപ്പിച്ചു. എന്നാൽ ആറ് രോഗികളെ ഡിസ്ചാർജ് ചെയ്തു. പുതിയ അഞ്ച് രോഗികളിൽ മൂന്നു പേർ മുത്തിയാൽ പേട്ട് ബ്ലോക്കിലെ സോളായ് നഗറിൽ നിന്നും ഒരു രോഗി പുതുച്ചേരി പൊലീസ് ക്വാർട്ടേഴ്സിൽ നിന്നുമുള്ള ആളാണ്. മറ്റൊരാൾ സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആളുമാണ്.
മുഖ്യമന്ത്രി വി നാരായണസാമിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച നടന്ന യോഗത്തിൽ കൊവിഡ് കേസുകൾക്കായി ആരോഗ്യ സംരക്ഷണ സ്ഥാപനമായി തീരുമാനിച്ച സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി തിങ്കളാഴ്ച മുതൽ എല്ലാത്തരം രോഗികൾക്കും സേവനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.