ശ്രീനഗർ: ജമ്മു കശ്മീരിൽ ഫോർ ജി മൊബൈൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു. ഒമ്പത് മാസത്തിന് ശേഷമാണ് ഫോര്‍ ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നത്. ജമ്മു മേഖലയിലെ ഉദംപൂർ, കശ്മീർ താഴ്‌വരയിലെ ഗന്ദർബാൽ എന്നിവിടങ്ങളിൽ അതിവേഗ മൊബൈൽ ഡാറ്റ സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു. അതേസമയം മറ്റ് ജില്ലകളിൽ ഇന്‍റര്‍നെറ്റ് വേഗത ടു ജിയിൽ തുടരും. തീരുമാനം സെപ്റ്റംബർ എട്ട് വരെ പ്രാബല്യത്തിൽ തുടരും. ജമ്മു കശ്മീരിൽ ഫോർ ജി കണക്റ്റിവിറ്റി പുനസ്ഥാപിക്കാനുള്ള സാധ്യതകൾ അന്വേഷിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിലെ എല്ലാ മൊബൈൽ, ലാൻഡ്‌ലൈൻ കണക്ഷനുകളുടെ സേവനം നിർത്തലാക്കിയത്.
ജമ്മു കശ്‌മീരില്‍ ഫോർ ജി ഇന്‍റര്‍നെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു - മൊബൈൽ ഇന്റർനെറ്റ്
ജമ്മു മേഖലയിലെ ഉദംപൂർ, കശ്മീർ താഴ്‌വരയിലെ ഗന്ദർബാൽ എന്നിവിടങ്ങളിൽ അതിവേഗ മൊബൈൽ ഡാറ്റ സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു
![ജമ്മു കശ്‌മീരില്‍ ഫോർ ജി ഇന്‍റര്‍നെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു ജമ്മു കശ്മീരിൽ ഫോർ ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-06:06:03:1597624563-8444515-oo.jpg?imwidth=3840)