ETV Bharat / bharat

ബാലാകോട്ടിൽ തീവ്രവാദ ക്യാമ്പുകൾ സജീവം; ചാവേറുകൾക്ക് പരിശീലനം

പരിശീലനം നേടിയ തീവ്രവാദികൾ കശ്മീരിലേക്ക് കടന്നതായി സൂചന

ബാലകോട്ടിലെ തീവ്രവാദ ക്യാമ്പുകൾ സജീവം; ചാവേറുകൾക്ക് ഉൾപ്പെടെ പരിശീലനം
author img

By

Published : Oct 15, 2019, 2:44 AM IST

Updated : Oct 15, 2019, 7:21 AM IST

ന്യൂഡൽഹി: ബാലാകോട്ടിലെ ജയ്ഷെ ഇ മുഹമ്മദ് ക്യാമ്പിൽ തീവ്രവാദ പരിശീലനം നൽകുന്നതായി റിപ്പോർട്ട്. ചാവേറുകളടക്കം അൻപതോളം പേർ ഇവിടെ പരിശീലനം നടത്തുന്നതായി രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവിടെ നിന്ന് പരിശീലനം നേടിയ തീവ്രവാദികൾ കശ്മീരിലേക്ക് കടന്നതായും റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയിരുന്നു.തുടർന്ന് കഴിഞ്ഞ മാസമാണ് ക്യാമ്പ് വീണ്ടും സജീവമായതെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി

ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദ ക്യാമ്പുകളിൽ സൈന്യം വ്യോമാക്രമണം നടത്തിയത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കാനുള്ള നീക്കത്തിന് പിന്നാലെ പാകിസ്താൻ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/45-50-terrorists-including-suicide-bombers-training-at-jem-balakot-facility-sources/na20191014195245225

Conclusion:
Last Updated : Oct 15, 2019, 7:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.