ചെന്നൈ: സംസ്ഥാനത്ത് പുതുതായി 4,496 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,51,820 ആയി. ഒരു ദിവസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറിനുള്ളിൽ 68 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 2,167 ആയി.
നിലവിൽ സംസ്ഥാനത്ത് 47,340 സജീവ കൊവിഡ് കേസുകളാണുളളത്. 5,000 പേർ കൊവിഡ് രോഗമുക്തരായെന്നും ഇതോടെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 1,02,310 ആയെന്നും അധികൃതർ വ്യക്തമാക്കി.