അമരാവതി: ഒറീസയില്‍ നിന്നുള്ള 43 വിദ്യാര്‍ഥികള്‍ ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ കുടുങ്ങി കിടക്കുന്നു. ബി.എഡ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളാണിവര്‍.
ഈ മാസം 18നകം ഇവരുടെ പരീക്ഷകള്‍ പൂര്‍ത്തിയായെങ്കിലും ആന്ധ്രാപ്രദേശില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഒറീസയിലേക്ക് തിരികെ പോകാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. കോളജ് അധികൃതര്‍ വിദ്യാര്‍ഥികളോട് യാതൊരു തരത്തിലുള്ള ആശയ വിനിമയവും നടത്തുന്നില്ലെന്നുള്ളതും അവര്‍ക്ക് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ഒരു മുറിയിലാണ് ഇവര്‍ താമസിക്കുന്നത്. ഒറീസയിലേക്ക് തിരിച്ച് പോകാന്‍ അവര്‍ ആര്‍ഡിഒ ഓഫീസര്‍മാരോട് അഭ്യര്‍ഥന നടത്തി.