ന്യൂഡൽഹി: കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി അതിര്‍ത്തികൾ അടച്ചിട്ട സാഹചര്യത്തിൽ വാഗാ-അട്ടാരി അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് തിരിച്ച് ഇന്ത്യയിൽ കുടുങ്ങിയ പാകിസ്ഥാൻ സ്വദേശികൾ. മെഡിക്കൽ വിസയിലും തീർഥാടനത്തിനുമായി ഇന്ത്യയിലെത്തി ലോക്ക് ഡൗൺ മൂലം ആഗ്ര, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ എത്തിയ പാകിസ്ഥാൻ പൗരന്മാരാണ് വാഗ അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് തിരിച്ചതായി പാകിസ്ഥാൻ ഹൈക്കമ്മിഷൻ വക്താവ് പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം മൂലം ഇന്ത്യ കഴിഞ്ഞ മാസം അതിർത്തികളും സംസ്ഥാനങ്ങളും അടക്കുകയും അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങളുടെ പ്രവർത്തനങ്ങളും നിറുത്തിവെക്കുകയും ചെയ്തിരുന്നു. ഇതാണ് പാക് പൗരന്മാര്‍ ഇന്ത്യയിൽ കുടുങ്ങാൻ കാരണമായത്. അതേ സമയം കുടുങ്ങിപ്പോയ 180 പാകിസ്ഥാൻ പൗരന്മാര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യ സൗകര്യമൊരുക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.