ETV Bharat / bharat

അതിഥി തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽ പെട്ട് 40 പേര്‍ക്ക് പരിക്ക് - Odisha accident

കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്

migrants injured  bus skids off road  40 migrants injured  Odisha accident  Balasore accident
40 പേര്‍ക്ക് പരിക്ക്
author img

By

Published : May 21, 2020, 6:25 PM IST

ഭുവനേശ്വർ: ഒഡീഷയിലെ ലക്ഷ്മണനാഥ് ടോൾ ഗേറ്റിന് സമീപം ദേശീയപാത 60 ൽ കേരളത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ബസ് റോഡിൽ നിന്ന് തെന്നിമാറി 40 പേർക്ക് പരിക്കേറ്റു.

വിവരം അറിഞ്ഞ് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി ജലേശ്വർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ ബാർധമാൻ ജില്ലയിൽ നിന്നുള്ള മുപ്പത് പേരും ബിർഭം ജില്ലയിൽ നിന്നുള്ള പത്തുപേരുമാണ് ബസിൽ ഉണ്ടായിരുന്നത്. ചികിത്സക്ക് ശേഷം ഇവരെ മറ്റൊരു ബസിൽ ലക്ഷ്യസ്ഥാനത്തേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായി പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.