ലഖ്നൗ: ഫെബ്രുവരിയില്‍ നടന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് മേല്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി. ഇമ്രാന്‍, അന്‍വര്‍, സാബിര്‍, ഫഹീമുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായവര്‍. ഇവരുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയില്‍ പരിഗണനയിലാണ്.
ഇതേ കേസില്‍ അറസ്റ്റിലായ മറ്റ് ചിലര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന നാലുപേര്‍ക്കും ജാമ്യം നല്‍കുന്നത് സമാധാനത്തിന് ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ഫെബ്രുവരിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം ഏഴ്പേര്‍ക്കാണ് പരിക്കേറ്റത്.