റാഞ്ചി: ജാർഖണ്ഡിലെ സിമെഡ്ഗ, ലോഹർദാഗ ജില്ലകളിൽ നിന്ന് പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നാല് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബാനോ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാനർവ വനത്തിൽ നടത്തിയ റെയ്ഡിലാണ് മൂന്ന് പേർ അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും പിസ്റ്റളുകൾ, വെടിയുണ്ടകൾ, മോട്ടോർ സൈക്കിൾ, മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി പൊലീസ് സൂപ്രണ്ട് ഷംസ് തബ്രെസ് പറഞ്ഞു.
പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഏരിയാ കമാൻഡറും അറസ്റ്റിലായി. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്. ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റൾ, തോക്കുകൾ, 33 വെടിയുണ്ടകൾ, ഒരു മോട്ടോർ സൈക്കിൾ, ഒരു സെഡാൻ കാർ എന്നിവയും പിടിച്ചെടുത്തു.