റായ്പൂർ: ഛത്തീസ്‌ഗഢിലെ രാജ്‌നന്ദ് ജില്ലയില്‍ ഇരുപതുകാരിയെ നാല് പേര്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സല്‍വേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം. കുടുംബചടങ്ങില്‍ പങ്കെടുക്കാനായി അമ്മാവന്‍റെ വീട്ടിലെത്തിയെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി തുറന്ന് പറയുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പത്തൊന്‍മ്പതും ഇരുപതും വയസുള്ള തെക്കന്ദ് ധർവ്, സീതാറാം പട്ടേൽ, മയാറം, ആനന്ദ് പട്ടേൽ എന്നിവരാണ് അറസ്റ്റിലായത്.
മണ്ട്ല ജില്ലയില്‍ നിന്ന് രണ്ട് പ്രതികളെയും മറ്റ് രണ്ട് പേരെ രാജ്നന്ദ്ഗാവില്‍ നിന്നുമാണ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.