ലക്നൗ: ഉത്തർപ്രദേശ് ബോർഡ് ഹൈസ്കൂൾ ആൻഡ് ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ കോപ്പിയടിച്ചത് 359 വിദ്യാർഥികൾ. നാല് ലക്ഷത്തോളം കുട്ടികൾ പരീക്ഷ എഴുതിയില്ലെന്നും ഹൈസ്കൂൾ ആൻഡ് ഇന്‍റർമീഡിയറ്റ് അധികൃതര്‍. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷയിലെ ആദ്യ ദിനത്തിൽ രണ്ട് ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷക്ക് ഹാജരായില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുപി ബോർഡ് ഹൈസ്കൂൾ ആൻഡ് ഇന്‍റർമീഡിയറ്റ് ഔദ്യോഗികമായ കണക്ക് പുറത്തുവിട്ടത്.
അതേസമയം പരീക്ഷയുടെ ആദ്യ ദിനങ്ങളിലെ കോപ്പിയടിയിൽ 133 വിദ്യാർഥികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നും നടപടി സ്വീകരിക്കുമെന്നും സെക്കന്‍ററി വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ആരാധന ശുക്ല പറഞ്ഞു.