അഹമ്മദാബാദ് : അഹമ്മദാബാദിൽ പുതിയ 344 കൊവിഡ് കേസുകൾ കൂടി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിലെ കേസുകളുടെ എണ്ണം 16,306 ആയി ഉയർന്നതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ ശനിയാഴ്ച 26 കൊവിഡ് മരണങ്ങൾ കൂടി ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,165 ആയി.
അതേസമയം 255 കൊവിഡ് രോഗികൾ രേഗമുക്തി നേടി ആശുപത്രി വിട്ടു. എന്നാൽ ഗുജറാത്തിൽ ശനിയാഴ്ച 517 പുതിയ കൊവിഡ് കേസുകളും 33 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.