ലഖ്‌നൗ: യുപിയിൽ 3,249 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം വെള്ളിയാഴ്ച 4,30,666 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,293 ആണ്. വെള്ളിയാഴ്ച 4,424 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 41,287 ആയി കുറഞ്ഞു. ഇതിൽ 19,430 പേർ നിരീക്ഷണത്തിലും 3,112 സ്വകാര്യ ആശുപത്രികളിലുമാണ്.
കഴിഞ്ഞ 22 ദിവസമായി തുടർച്ചയായി സജീവമായ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളിൽ നിന്ന് ഇതുവരെ 3,83,086 രോഗികൾ സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ 88.95 ശതമാനമായി റിക്കവറി നിരക്ക് എത്തിയിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു. വ്യാഴാഴ്ച 1.73 ലക്ഷത്തിലധികം വൈറസ് പരിശോധനകൾ നടത്തി.