ബംഗളൂരു: കർണാടകയിലെ ദാവങ്കരെ ജില്ലയില്‍ 31 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി സുരേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയില്‍ 1,147 പേരില്‍ കൊവിഡ് 19 ടെസ്റ്റ് നടത്തി. ഇതില്‍ 31 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 847 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. 269 പേരുടെ ഫലത്തിനായി കാത്തിരിക്കുകയാണ്. കൊവിഡിനെ തുടർന്ന് 61 പേരെ ഐസോലേഷനിലാക്കിയപ്പോൾ 144 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. മൈസൂരില്‍ നിലവില്‍ 11 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച 79 പേർ രോഗ മുക്തരായിട്ടുണ്ട്. അതേസമയം 30,000 കുടിയേറ്റ തൊഴിലാളികൾ ഞായറാഴ്‌ച കർണാടക ആർടിസിയുടെ 951 ബസുകളിലായി സ്വദേശത്തേക്ക് യാത്രതിരിച്ചതായും മന്ത്രി പറഞ്ഞു.
ദാവങ്കരെ ജില്ലയില്‍ 31 പേർക്ക് 'കൊവിഡ് 19'
30,000 കുടിയേറ്റ തൊഴിലാളികൾ ഞായറാഴ്‌ച കർണാടക ആർടിസിയുടെ 951 ബസുകളിലായി സ്വദേശത്തേക്ക് യാത്രതിരിച്ചതായും മന്ത്രി സുരേഷ് കുമാർ