ലുധിയാന: പഞ്ചാബിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടന്ന 300ഓളം യു.എസ് പൗരന്മാരെ ഇന്ത്യ തിരിച്ചയച്ചു. യുഎസ് എംബസി ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിൽ നിന്ന് തിരിച്ച് അയച്ചത്. വിവിധ നഗരങ്ങളിൽ നിന്ന് യു.എസ് പൗരന്മാരെ ആദ്യം ലുധിയാനയിൽ എത്തിക്കുകയും തുടർന്ന് ഇവരെ ബസ് മാർഗം ഡൽഹിയിലേക്ക് മാറ്റുകയുമായിരുന്നു. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് യു.എസ് പൗരന്മാർ ഇന്ത്യയിൽ കുടുങ്ങിയത്.
അതേ സമയം ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാർ തീരുമാനത്തിന് ശേഷം മാത്രമേ ബുക്കിങ്ങ് ആരംഭിക്കാൻ നിർദേശം നൽകിയിട്ടുള്ളൂവെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി.